മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആർ അരുൺകുമാറും ടീമും മാനന്തവാടി ശാന്തി നഗർ നാഗത്താൻ കാവ് റോഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി യായ കപ്പലാംകുഴിയിൽ കെ.കെ ഷാജർ (46) നെ അറസ്റ്റ് ചെയ. ഇയ്യാളുടെ വീടിന്റെ ഹാളിൽ സൂക്ഷിച്ച 2.067 കി.ഗ്രാം കഞ്ചാവാണ് പിടി ച്ചെടുത്തത്.
മോഷണക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ് ഷാജർ. ഇൻസ്പെക്ടർ ആർ അരുൺ കുമാർ, പ്രിവൻ്റീവ് ഓഫീസർ സി.കെ രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി പ്രിൻസ്, വിജേഷ് കുമാർ, ഡബ്ല്യു സി ഇ ഒ പി.സി കീർത്തി, ഡ്രൈവർ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
