കോഴിക്കോട് : മത്സ്യ ബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് നേവിയുടെ മിസൈല്‍ എന്ന് സ്ഥിരീകരണം. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നാവിക സേന ഉപയോഗിക്കുന്ന മിസൈലാണെന്നാണ് കണ്ടത്തിയിരിക്കുന്നത്.

നേവി സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സൈന്യം ഉപയോഗിക്കുന്നതിനിടെ ലക്ഷ്യം തെറ്റി കടലില്‍ വീണതാകാമെന്നാണ് നിഗമനം. ഈ മിസൈല്‍ കാലപ്പഴക്കം ചെന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്ഫോടനം നടത്തി മിസൈല്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്.
മിസൈലിന്റെ അവശിഷ്ടങ്ങള്‍ കൊച്ചി നാവിക കേന്ദ്രത്തിലെ ഡമ്പിങ് യാര്‍ഡിലെത്തിച്ച് നശിപ്പിക്കും. സ്ഫോടക വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടെന്ന് ബോംബ് സ്‌ക്വാഡും ഏലത്തൂര്‍ കോസ്റ്റല്‍ പോലീസും നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
