വിജയവാഡ:അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാറില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന അന്നദാനത്തിനിടെ ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം.വിജയവാഡയിലെ കെഎല്‍ റാവു നഗർ സ്വദേശിയായ മദ്ദി സുജാത (46) ആണ് മരിച്ചത്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഇളയ മകന്റെ വീട്ടില്‍ കഴിയുകയായിരുന്നു സുജാത.
ബന്ധുക്കളെ പാചകത്തില്‍ സഹായിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സാമ്പാർ ഉണ്ടാക്കിയ വലിയ പാത്രം അടുപ്പില്‍ നിന്ന് മാറ്റവെ അബദ്ധത്തില്‍ അതിനുള്ളില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സുജാത ചികിത്സയില്‍ കഴിയവെ ഇന്നലെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
