മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി. സ്കൂൾ മുള്ളൻകൊല്ലിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന ‘താരാപഥം’ സ്കൂൾ കലാമേള വർണാഭമായ പരിപാടികളോടെ സമാപിച്ചു. വിദ്യാർത്ഥികളുടെ കലാപ്രതിഭയും സർഗാത്മക കഴിവുകളും പ്രകടിപ്പിക്കുന്ന വിവിധ മത്സരങ്ങളാണ് കലാമേളയിൽ അരങ്ങേറിയത്.
വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെയാണ് കലാമേള നടന്നത്. നൃത്തം, സംഗീതം, ചിത്രരചന, അഭിനയകല തുടങ്ങി വിവിധ മേഖലകളിലെ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും കലാമേള മികച്ച വേദിയായി.
സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ. ജോസ് തെക്കേമുറിയിൽ (CMI) ഉദ്ഘാടനം ചെയ്ത കലാമേളയ്ക്ക്, ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ജോൺ, പി.ടി.എ. പ്രസിഡന്റ് ശ്രീ. നോബി പള്ളിത്തറ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി സബിത പൂത്തോട്ടായിൽ, കലാമേള കൺവീനർ ശ്രീ സെബാസ്റ്റ്യൻ പി ജെ, സാഹിത്യ സമാജം സെക്രട്ടറി മാസ്റ്റർ ജിയോൺ ജിനു എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കലാമേള, വിദ്യാർത്ഥികൾക്ക് കലയും സൗഹൃദവും സന്തോഷവും പങ്കുവെക്കാനുള്ള മനോഹരമായ അനുഭവമായി.
