വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; കായിക അധ്യാപകനും ജിം ഉടമയുമായ 45കാരന് ദാരുണാന്ത്യം

കോട്ടയം ജില്ലയിലെ മുളക്കുളം സ്വദേശിയായ റോബിന്‍ ചാക്കോ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുളക്കുളം വോളിബോള്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കളിച്ചുകൊണ്ടിരിക്കെ റോബിന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളൂര്‍ ഭാവന്‍സ് വിദ്യാലയത്തിലെ പ്രധാന സ്പോര്‍ട്സ് പരിശീലകനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു റോബിന്‍. വിവിധ സ്‌കൂളുകളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ, തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള ഏഷ്യന്‍ ജിമ്മിന്റെ ഉടമയും കൂടിയായിരുന്നു റോബിന്‍ ചാക്കോ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!