അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ 12 ലക്ഷം രൂപയുടെ സ്വർണം ഉടമയെ തേടിപ്പിടിച്ച് തിരികെ നൽകി ദുബൈ പോലീസ്

ദുബൈ:അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ 12 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം ദുബൈ പോലീസിന്റെ ഇടപെടലിലൂടെ ഇന്ത്യൻ കുടുംബത്തിന് തിരികെ ലഭിച്ചു. ദുബൈയിൽ സന്ദർശനത്തിനെത്തിയ മുൻ പ്രവാസി കാമിനി കണ്ണനും കുടുംബത്തിനുമാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം അത്ഭുതകരമായി തിരികെ കിട്ടിയത്.

 

23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയ കാമിനി, അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് നഗരത്തിലെത്തിയത്. താൻ വർഷങ്ങളായി ശേഖരിച്ച സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സഞ്ചി കേടുവന്നതിനെ തുടർന്ന് അവർ അത് പുതിയൊരു പൗച്ചിലേക്ക് മാറ്റി ഡൈനിങ് ടേബിളിൽ വെച്ചിരുന്നു. 50 ഗ്രാം സ്വർണ ബാറും നാല് സ്വർണ നാണയങ്ങളുമാണ് പൗച്ചിലുണ്ടായിരുന്നത്. എന്നാൽ വീട് വൃത്തിയാക്കുന്നതിനിടെ പൗച്ച് അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിയപ്പെടുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *