മേപ്പാടി: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്‌ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തത്. ബന്ധുവും അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്‌ച സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത് തുടർന്ന് പീഡനത്തിനിരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പർ -1056, 0471-2552056)



