കല്ലൂരിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ബത്തേരി : മുത്തങ്ങ ദേശീയപാത -766 കല്ലൂർ 67 ൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ല. തമിഴ്നാട് തെങ്കാശി സ്വദേശികൾ ആണെന്ന് പ്രാഥമിക വിവരം ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അപകടം. മൈസൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് പിക്കപ്പുമായി കൂട്ടിയിടിച്ചത് അപകടത്തിൽ പിക്കപ്പ് വാൻ നിശ്ശേഷം തകർന്നു.ചെറിയ ചാറ്റൽ മഴയെ തുടർന്ന് റോഡിൽ വഴുക്കൽ കൂടിയതും അപകടത്തിന് കാരണമായി.ദേശീയപാത 766- കലൂർ 67 മേഖലയിൽ തുടരെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ടോറസ് ലോറിയിൽ യുവാവും യുവതിയും ഇടിച്ചുകയറി മരണപ്പെട്ടിരുന്നു.കഴിഞ്ഞവർഷവും ഇതേ മേഖലയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *