മുട്ടിൽ:വയനാട് എക്സൈസ് എൻഫോഴ്‌സ്മെന്റ്റ് ആൻഡ് ആന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വയനാട് എക്സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വാണിജ്യ അളവിൽ മെത്താഫിറ്റാമിനുമായി യുവാവിനെ പിടികൂടി. വൈത്തിരി ആനപ്പാറവയൽ കൊട്ടാരം വീട്ടിൽ അജ്‌മൽ പി.വി (33) നെയാണ് 90.725 ഗ്രാം മെത്താഫിറ്റാമിനുമായി പിടികൂടിയത്.

പ്രിവെൻ്റീവ് ഓഫീസർമാരായ വിജിത്ത് കെ.ജി, രഘു.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം.സി, സുദീപ്.ബി, വയനാട് എക്സൈസ് സൈബർസെൽ സിവിൽ എക്സൈസ് ഓഫീസർ അർജുൻ കെ.എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫസീല.ടി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.





