സംസ്ഥാനത്തെ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾക്ക് തുടക്കമായി. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസ്സാണ്.പ്രവേശന പരീക്ഷ നടത്തരുത്, ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണമെന്നും കർശന നിർദേശമുണ്ട്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുസ്തകവും യൂണിഫോമും സൗജന്യമാണ്. ഇതിന്റെ പേരിൽ പണം പിരിക്കരുതെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനം തുടങ്ങി



