വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് ഹോട്ടല്‍ സമരം

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച ഹോട്ടലുകള്‍ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു.എല്‍പിജി നിയന്ത്രണം ഹോട്ടല്‍ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വിലവർധനവ് കൂടി പ്രാബല്യത്തില്‍ വരുന്നത്. ഇത് ഹോട്ടലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *