അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർക്ക്

കോട്ടയം :അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ആദ്ധ്യാത്മീക , ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം വയനാട് ബത്തേരി സ്വദേശി ശ്രീ. അനിൽ എസ്സ് നായർ അവർകൾക്ക്. 11, 111 രൂപയും പ്രശസ്തിപത്രവും , ഫലകവും, പെന്നാടയും ആണ് പുരസ്കാരം. മുൻ ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ കോട്ടയത്ത് വെച്ച് നടന്ന അമ്മ മലയാളം ട്രസ്റ്റിന്റെ വാർഷികോത്സവത്തിൽ വെച്ച്പുരസ്കാരം നല്കി ആദരിച്ചു.

 

മുൻ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഡോ.കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ മധു മണിമല , മുൻ ഡി.ജി.പി. പി.ചന്ദ്രശേഖരൻ ഐ.പി.എസ്സ്, ബഹു: ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുൻ തീരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ. അനന്ത ഗോപൻ . ഗുരുവായൂർ ദേവസ്വം മെമ്പർ, മനോജ് ബി.നായർ, ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ. ഷിജോ കെ.തോമസ്, റിപ്പേർട്ടർ ടി.വി. എക്ലി : എസീറ്റർ, ശ്രീമതി. സ്മൃതി പരുത്തിക്കാട്, ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്റർ ശ്രീ.കെ.ഡി. ഹരികുമാർ , തുടങ്ങിയവർ സംസാരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *