സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡൽഹി: ഒടുവിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദീപ ദാസ് മുൻഷി ഡൽഹിയിൽ പ്രഖ്യാപനം നടത്തി.

 

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച് അവസാന നിമിഷം വരെ കടുംപിടുത്തം തുടർന്നത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പലതട്ടുകളിലായി വിവിധ സമയങ്ങളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ആരെന്ന കാര്യത്തിൽ സമവായത്തിലെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *