മാനന്തവാടി: കിണറ്റില്‍ കുടുങ്ങിയയാളെ അഗ്നി-രക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. കുഴിനിലം പുത്തന്‍പുരയില്‍ സലിമാണ്(43) 60 അടിയോളം ആഴമുള്ള കിണറ്റില്‍ കുടുങ്ങിയത്. കിണര്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയതായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, വിശാല്‍ ആഗസ്റ്റിന്‍, എ.എസ്. ശ്രീകാന്ത്, കെ. അജില്‍, ബിനീഷ് ബേബി, ദീപത് ലാല്‍, ഹോം ഗാര്‍ഡ് എം.എസ്. ബിജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കിണറ്റില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

