മലപ്പുറം:വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. ലീഗിലും ടേം വ്യവസ്ഥയുണ്ട്.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയില്‍ നിന്നും പ്രാതിനിധ്യമുണ്ടാകുമെന്നും പാറക്കല്‍ അബ്ദുളള മന്ത്രിയാകുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. ആരാകും മാറുക എന്നത് സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

