കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവാണ് പിടിയിലായത്.
കാസര്‍കോട് കുമ്പള സ്വദേശിയായ അബ്ദുല്‍ റംഷീദിനെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം പൊക്കിയത്. ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ നടത്തത്തില്‍ കടുത്ത അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടയക്കാതെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടികളുടെ സ്വര്‍ണ്ണക്കടത്ത് കയ്യോടെ പിടികൂടുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.88 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് റഷീദ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നത്
.

