ബാവലി:ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബാവലി എക്സൈസ് ചെക്ക് പോസ്സിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. മാനന്തവാടി കണിയാരം സ്വദേശികളായ സാദിക്ക് എം (30), ഷറഫുദ്ദീൻ എം (27), തവിഞ്ഞാൽ സ്വദേശി ഉല്ലാസ് (25) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തു. NDPS കേസ് എടുത്തിട്ടുള്ളതും വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്. പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ കെ. കെ, പ്രിവന്റീവ് ഓഫീസർ പ്രജീഷ് എ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് കെ.എം, വിപിൻ. പി, അതുൽ ആനന്ദ്, അമൽ ജിഷ്ണു എന്നിവർ പങ്കെടുത്തു
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ

