കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്

കുമളി: പെരിയാർ കടുവ സങ്കേതത്തിന്റെ തമിഴ്നാട് അതിർത്തി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്. തിരു വനന്തപുരം കാട്ടാക്കട സ്വദേശിയും ഫോറസ്റ്ററുമായ (എസ്.എഫ്.ഒ) സജീഷ് രാജിനാണ് (47) പരിക്കേറ്റത്.

 

സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസറാണ് സജീഷ് രാജ്. ബുധനാഴ്ച ഡ്യൂട്ടി മാറിയതിനെ തുടർന്ന് മറ്റുള്ളവർക്കൊപ്പം തമി ഴ്‌നാട് അതിർത്തി വഴി ഇറങ്ങി കേരളത്തിലേക്ക് വരുന്നതിനിടെയാണ് സംഭവം. കാട്ടിലൂടെ നട ക്കുന്നതിനിടെ ആനക്ക് മുമ്പിലകപ്പെട്ട സജീഷി നെ ആന തട്ടിത്തെറിപ്പിക്കുകയായിരുന്നുവനപാലകനെ അ ക്രമിച്ച ആനയെ നിരീക്ഷിക്കാൻ വനം വകു പ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്..


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *