മാനന്തവാടി: നഗരസഭയുടെ കീഴിലുള്ള സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള എ.എം.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്സും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ സി.സി.സി.പി.എ.എന്‍ കോഴ്സും പാസാകണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സോ ബി.എസ്.സി നഴ്സിങോ പാസായവരായിരിക്കണം.
കൂടാതെ ആരോഗ്യ വകുപ്പ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീന് നഴ്സിങ് പാസായിരിക്കുകയും വേണം. യോഗ്യരായ 18നും 45നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ ആറിന് ഉച്ചയ്ക്ക് 2.30ന് മാനന്തവാടി നഗരസഭയില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 04935 294949.

