ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടുന്നത് ജീവിതം തിരികെപിടിക്കാൻ സഹായിക്കും. അതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ (കേരള സർക്കാർ ഹെൽപ്പ്‌ലൈൻ):
📞 1056, 0471-2552056 (24 മണിക്കൂറും ലഭ്യമാണ്)
തണൽ ഹെൽപ്പ്‌ലൈൻ (കോഴിക്കോട്):
📞 0495-2720000 (ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 09:00 വരെ)
മൈത്രി (കൊച്ചി):
📞 0484-2540530 (രാവിലെ 10:00 മുതൽ രാത്രി 07:00 വരെ)
കിരൺ (കേന്ദ്ര സർക്കാർ ഹെൽപ്പ്‌ലൈൻ):
📞 1800-599-0019 (24 മണിക്കൂറും ലഭ്യമാണ്)
