ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല എന്ന നയം പരീക്ഷണാടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന 56 ശതമാനം വാഹനങ്ങള്‍ക്കും സാധുവായ ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെഞ്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിൻ്റെ ഭാഗമായാണ് ഇന്ധന വിതരണത്തെ സാധുവായ വാഹന ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കോടതിയുടെ നിര്‍ദേശങ്ങള്‍: 1ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിന് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകളെ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കുക. 2 ഇന്‍ഷുറന്‍സ് സ്റ്റാറ്റസ് തല്‍ക്ഷണം പരിശോധിക്കാന്‍ ട്രാഫിക് പോലീസിനുള്ള ഹാന്‍ഡ്ഹെല്‍ഡ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുക. 3 സ്വകാര്യ കാറുകളുടെ നിര്‍ബന്ധിത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി 3 വര്‍ഷത്തില്‍ നിന്ന് 4 വര്‍ഷമായും ഇരുചക്ര വാഹനങ്ങളുടെ നിര്‍ബന്ധിത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 6 വര്‍ഷമായും ഉയര്‍ത്തുക. 4 ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കുന്നതിന് വര്‍ദ്ധിപ്പിച്ച പിഴകള്‍ കര്‍ശനമായി നടപ്പിലാക്കുക. 5 മോട്ടോര്‍ ഇന്‍ഷുറന്‍സ് ലളിതമാക്കി നാല് ലെയര്‍ പോളിസിയാക്കി മാറ്റുക. 6 ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാരെ അനുവദിക്കുന്ന ഒരു പൊതു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുക.

സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ നിര്‍ബന്ധിത മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്നുവെന്നും അപകടത്തില്‍പ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും ഇത് നഷ്ടപരിഹാരത്തിനായി വര്‍ഷങ്ങളോളം കാത്തിരിത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *