ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്; സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കം

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി. എല്ലാ ജില്ലകളിലെയും സപ്ലൈക്കോ സ്റ്റോറുകളിൽ ഫെയർ ആരംഭിച്ചിട്ടുണ്ട്. സബ്സിഡി സാധനങ്ങൾക്ക് പുറമെ 300 ബ്രാൻഡഡ് ഉൽപന്നങ്ങളും ശബരി ഉൽപന്നങ്ങളും ലഭ്യമാണ്. ഫെയറിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനാകും. സബ്സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡുമായാണ് ചെല്ലേണ്ടത്. ഫെയറിൽ 21 ഇനങ്ങളടങ്ങിയ കിറ്റ് 1000 രൂപക്ക് ലഭിക്കും. 25 ഇനങ്ങളടങ്ങിയ കിറ്റ് 1500 രൂപക്കും 30 ഇനങ്ങളുള്ള പ്രീമിയം കിറ്റ് 2000 രൂപക്കുമാണ് ലഭിക്കുക. ഒൻപത് ഇനങ്ങളടങ്ങിയ പ്രീമിയം ശബരി ഉൽപന്നങ്ങളുടെ കിറ്റ് 299 രൂപക്കാണ് ലഭിക്കുക.

 

പ്രധാന സബ്സിഡി ഉൽപന്നങ്ങളുടെ വിലകൾ:

 

▪️ചെറുപയർ കിലോ – 85

▪️ഉഴുന്ന് കിലോ – 87

▪️കടല കിലോ – 63

▪️വൻപയർ കിലോ – 68

▪️തുവരപ്പരിപ്പ് കിലോ – 83

▪️മുളക് കിലോ – 136.50

▪️പഞ്ചസാര കിലോ – 34.65

▪️വെളിച്ചെണ്ണ ലിറ്റർ – 249

▪️ജയ അരി കിലോ – 33

▪️മട്ട അരി കിലോ – 33

▪️പുഴുക്കലരി കിലോ – 27

▪️പച്ചരി കിലോ – 27

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!