കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

കാൻസർ ചികിത്സാരംഗത്ത് നിർണ്ണായക നേട്ടവുമായി ഇന്ത്യൻ ഗവേഷകർ. ആരോഗ്യകരമായ കോശങ്ങളെ ദ്രോഹിക്കാതെ കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞെടുത്ത് നശിപ്പിക്കുന്ന ‘ആർ.കെ-251’ (RK-251) എന്ന പരീക്ഷണാത്മക ‘സ്മാർട്ട്’ മരുന്നാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്.

 

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. അസിസ് ബാലയുടെയും ഐഐടി ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകിന്റെയും നേതൃത്വത്തിലാണ് ഈ വിപ്ലവകരമായ ഗവേഷണം നടന്നത്.സാധാരണ കീമോതെറാപ്പി ചികിത്സയിൽ കാൻസർ കോശങ്ങൾക്കൊപ്പം വേഗത്തിൽ വിഭജിക്കപ്പെടുന്ന ആരോഗ്യകരമായ കോശങ്ങളും നശിപ്പിക്കപ്പെടാറുണ്ട്. ഇത് രോഗികളിൽ കടുത്ത പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു.

 

എന്നാൽ ആർ.കെ-251 ഈ പോരായ്മ പരിഹരിക്കും. കാൻസർ കോശങ്ങളിൽ സാധാരണ കോശങ്ങളേക്കാൾ ഉയർന്ന അളവിലുള്ള ‘റിയാക്ടീവ് ഓക്സിജൻ സ്പീഷീസ്’ (ROS) തന്മാത്രകളെ തിരിച്ചറിഞ്ഞാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ഉയർന്ന അളവിൽ ആർ.ഒ.എസ് ഉള്ള കാൻസർ കോശങ്ങൾക്കുള്ളിലേക്ക് കടക്കുമ്പോൾ മരുന്നിന് രാസമാറ്റം സംഭവിക്കുകയും ‘NBDHEX’ എന്ന ശക്തമായ കാൻസർ വിരുദ്ധ സംയുക്തം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് കാൻസർ കോശങ്ങളുടെ നിലനിൽപ്പിന് സഹായിക്കുന്ന ‘GSTP1’ പ്രോട്ടീനുകളെ തടഞ്ഞ് അവയെ പൂർണ്ണമായി നശിപ്പിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!