മാനന്തവാടി: ചെറ്റപ്പാലം ബൈപാസിൽ വെച്ച് വാഹനത്തിന് തീപിടിച്ചു. വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ ഉടമസ്ഥതയിലുള്ള ‘ടാറ്റ ഐറിസ്’ വാഹനത്തിനാണ് തീപിടുത്തമുണ്ടായത്. അപകടവിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഫയർഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശക്തമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
തീ അണച്ച രക്ഷാപ്രവർത്തന സംഘത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്, രതീഷ് എം.ആർ, ആസിഫ് ഇ.കെ, വിനു കെ.എം, ഹോം ഗാർഡുകളായ ശിവദാസൻ കെ, ബിജു എം.എസ് എന്നിവർ ഉൾപ്പെട്ടിരുന്നു.
