പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി

തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

 

10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നല്‍കണം. ഇതു കണക്ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയിലാണെന്നു, ഏജന്‍സികള്‍ പറയുന്നു. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെ നല്‍കിയാല്‍ മതിയായിരുന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!