പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം വ്യാജം

പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റി വെനം കുത്തിവെപ്പ് 108 ആംബുലൻസുകളിൽ ലഭ്യമാണ് എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഓർഡിനേറ്റർ അറിയിച്ചു. ‘പാമ്പുകടിയേറ്റാൽ 108-ലേക്ക് വിളിച്ചാൽ ആംബുലൻസ് വീട്ടിലെത്തി ഇൻജക്ഷനും പ്രാഥമിക ചികിത്സയും നൽകും’ എന്ന രീതിയിലാണ് മെസ്സേജ് പ്രചരിക്കുന്നത്.

 

എന്നാൽ 108 ആംബുലൻസിൽ ആന്റി വെനം ലഭ്യമല്ല. ആന്റി വെനം ലഭ്യമായ ആശുപത്രികളിൽ രോഗിയെ എത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

 

നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഇത് ലഭിക്കും. ആന്റി വെനം ഉള്ള ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് 108 ടീമിന് നൽകിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!