ആധാർ പേര് തിരുത്താൻ പുതിയ നിയമങ്ങൾ

ആധാർ കാർഡിലെ പേര് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. 2026 സെപ്റ്റംബർ 18 ന് പുറത്തിറക്കിയ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരം പേരിലെ തിരുത്തലുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇനി അപേക്ഷകൾ പരിഗണിക്കുക. പേരിലെ ചെറിയ തിരുത്തലുകൾ, വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴുണ്ടായ പിഴവുകൾ, വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷമുള്ള പേരുമാറ്റം, പൂർണമായ പേര് മാറ്റം തുടങ്ങിയവയ്ക്ക് വ്യത്യസ്ത രേഖകളാണ് ഇനി ആവശ്യമായി വരിക. പേര് തിരുത്തുന്നതിനായി സമർപ്പിക്കുന്ന രേഖകളും സത്യവാങ്മൂലങ്ങളും ഗസറ്റ് വിജ്ഞാപനവും പരിശോധിച്ച ശേഷമായിരിക്കും അപേക്ഷയിൽ നടപടിയെടുക്കുക.

 

ചെറിയ പേരുതിരുത്തലുകൾക്ക് തിരിച്ചറിയൽ രേഖ മതി

വ്യക്തിയുടെ തിരിച്ചറിയലിൽ മാറ്റമുണ്ടാകാത്ത ചെറിയ പേരുതിരുത്തലുകളെയാണ് ചെറിയ പേരുമാറ്റമായി കണക്കാക്കുന്നത്. പേരിന്റെ ആദ്യാക്ഷരങ്ങൾ പൂർണരൂപത്തിലാക്കുക, മധ്യനാമമോ കുടുംബപ്പേരോ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, പേരുകളുടെ ക്രമം മാറ്റുക, ഉച്ചാരണത്തിൽ മാറ്റമില്ലാത്ത ചെറിയ അക്ഷരപ്പിശകുകൾ തിരുത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇത്തരം തിരുത്തലുകൾക്ക് ബാധകമായ തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതിയാകും. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ കുടുംബനാഥനെ അടിസ്ഥാനമാക്കിയുള്ള പേരുമാറ്റമാണെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖയും ഉപയോഗിക്കാം.

 

വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴുണ്ടായ പിഴവിന് സത്യവാങ്മൂലം

 

ആധാറിൽ പേര് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വിവരശേഖരണത്തിനിടയിലോ ഉണ്ടായ പിഴവ് മൂലമാണ് തെറ്റായ പേര് രേഖപ്പെടുത്തിയതെങ്കിൽ പ്രത്യേക നടപടിക്രമമാണ് പാലിക്കേണ്ടത്. മുതിർന്നവർ അനുബന്ധം ബി സത്യവാങ്മൂലത്തിനൊപ്പം ബാധകമായ തിരിച്ചറിയൽ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ സമർപ്പിക്കണം. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ അനുബന്ധം സി സത്യവാങ്മൂലം സമർപ്പിക്കണം. എന്നാൽ അപേക്ഷയിൽ ആവശ്യപ്പെടുന്ന പേര് നേരത്തെ ആധാറിനായി സമർപ്പിച്ച രേഖയിലെ ശരിയായ പേരുമായി പൊരുത്തപ്പെടണം. പൊരുത്തക്കേട് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടാം


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!