വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍സിയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എന്ജിന് മാറ്റിവെക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവെക്കാം, വാഹനത്തിന്റെ ബോഡി ഘടന പരിഷ്കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനമാക്കി മാറ്റാം എന്നിവയ്ക്കാണ് അനുമതി. ഇതിനുപുറമെയുള്ള മോഡിഫിക്കേഷന് അനുവദനീയമല്ലെന്നും എംവിഡി വ്യക്തമാക്കി.
പ്രത്യേക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ ചെയ്യാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്.
