കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലായ എംഡിഎംഎ കേസ് മുഖ്യസൂത്രധാരൻ അറസ്റ്റില്‍

കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി അമ്പലക്കണ്ടി ഫൈസല്‍ എന്ന കുഞ്ഞൻ ഫൈസലിനെയാണ് അന്വേഷണസംഘം വീട്ടില്‍നിന്ന് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്തു. എടക്കാട്, ചക്കരക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നേരത്തെ ഏഴംഗ സംഘം പിടിയിലായത്. കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലുമായി നടത്തിയ പരിശോധനയില്‍ 17.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ഗ്ലാസ് കുഴലുകളും പൊലീസ് കണ്ടെടുത്തിരുന്നു.പിടിയിലായവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കുറ്റ്യാടി തളീക്കര സ്വദേശിയായ കുഞ്ഞൻ ഫൈസലിലേക്ക് നീണ്ടത്.

 

സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നതില്‍ ഇയാള്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടർന്നാണ് വീട്ടിലെത്തി ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.അതേസമയം, തളീക്കര-കായക്കൊടി മേഖല കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന ആരോപണങ്ങള്‍ നേരത്തെയും ഉയർന്നിരുന്നു. മേഖലയില്‍ പത്തോളം പേർ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ആറുമാസം മുമ്പ് ഫൈസലിന്റെ സുഹൃത്തും അയല്‍വാസിയുമായ സൂസി ബഷീർ എന്നറിയപ്പെടുന്ന കുനിയില്‍ ബഷീറിനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഇയാള്‍ക്കും ലഹരിമരുന്നിന്റെ മൊത്തവിതരണവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ഇരുവരും ഒരേ ലഹരിവിതരണ ശൃംഖലയുടെ ഭാഗമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.തളീക്കര-കായക്കൊടി മേഖലയില്‍ ലഹരിമരുന്ന് വില്‍പ്പനയിലും വിതരണത്തിലും കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.കണ്ണൂരില്‍ ഏഴംഗ സംഘം പിടിയിലായ സംഭവത്തില്‍ തുടങ്ങിയ അന്വേഷണം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ ലഹരിമരുന്നിന്റെ ഉറവിടവും വിതരണബന്ധങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!