ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 26 ലക്ഷം രൂപ കവർന്നു

ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 26 ലക്ഷം രൂപ കവർന്നു. വെള്ളിയാഴ്ച രാത്രി വൈകി മദ്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്നഗൗഡന ദൊഡ്ഡിക്ക് സമീപമാണ് സംഭവം. എസ്‌യുവി വാഹനത്തിലെത്തിയ നാലംഗ അജ്ഞാത സംഘമാണ് കവർച്ച നടത്തിയത്.

 

മൈസൂരുവിലെ ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസിൽ നിന്ന് ശേഖരിച്ച പണം കാറിൽ കടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഈ സമയം കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. വിജനമായ വഴിയിൽ വെച്ച് കാറിനെ മറികടന്ന് തടഞ്ഞുനിർത്തിയ സംഘം, ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച ശേഷമാണ് കവർച്ച നടത്തിയത്.

 

തുടർന്ന് കാറിന്റെ വാതിലുകൾ ബലമായി തുറന്ന് അകത്തുണ്ടായിരുന്ന 26 ലക്ഷം രൂപയും ഡ്രൈവറുടെ മൊബൈൽ ഫോണും സംഘം തട്ടിയെടുക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലം മണ്ഡ്യ എസ്.പി. വി.ജെ. ശോഭറാണിയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *