ഫിഫ ലോകകപ്പ് 2026-വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ

ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കരുത്തരായ കാബോ വെർദെയെ  എക്സ്ട്രാ ടൈമിൽ കഷ്ടിച്ച് മറികടന്ന് അർജന്റീന പ്രീ-ക്വാർട്ടറിൽ. നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ കളി 30 മിനിറ്റ് നീണ്ട എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരുടീമുകളും ആഞ്ഞടിച്ചതോടെ അഞ്ച് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) ലയണൽ മെസിയും സംഘവും കഷ്ടിച്ച് രക്ഷപ്പെട്ടത്. തോറ്റെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ട വീര്യങ്ങളിലൊന്ന് പുറത്തെടുത്താണ് കാബോ വെർദെ ടൂർണമെന്റിൽ നിന്നും പടിയിറങ്ങിയത്.

 

നേരത്തെ കളിയുടെ 29-ാം മിനിറ്റിൽ ലയണൽ മെസിയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ മെസി നേടുന്ന 20-ാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ കളി കൈവിടാൻ താല്പര്യമില്ലാതിരുന്ന കാബോ വെർദെ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെയിലൂടെ ഗോൾ മടക്കി അർജന്റീനയെ ഞെട്ടിച്ചു. സ്കോർ 1-1 ആയതോടെ നിശ്ചിത സമയം കടന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *