സുൽത്താൻബത്തേരി:ബത്തേരി തിരുനെല്ലി ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വള്ളുവാടി സ്വദേശി നിഖീൽ ന് കാലിന് ഗുരുതരമായി പരിക്കേറ്റു.ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8 : 45 മണിയോടെയാണ് അപകടം. അമ്പലവയൽ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നു.കാർ യാത്രക്കാർക്ക് പരിക്കുകൾ ഒന്നുമില്ല.ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം പൂർണമായി തകർന്നു
