തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ ഓണാഘോഷം കളറാക്കാന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്താന്‍ അനുമതി. ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്കാന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്കി.
അന്ന് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് പകരം ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്കൂളിലെത്താനാണ് അനുമതി. ഓണാഘോഷ വേളകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
