ഓണത്തിന് കോളടിച്ച് ബെവ്കോ ജീവനക്കാർ; ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ

 ഓണാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണ പരമാവധി ബോണസ് തുകയായി 1,05,000 (ഒരു ലക്ഷത്തി അയ്യായിരം) രൂപ ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൂടാതെ അഡ്വാൻസായി 50,000 രൂപ വരെ ജീവനക്കാർക്ക് അനുവദിക്കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വിവിധ താൽക്കാലിക തസ്തികകളിലെ ജീവനക്കാരുടെ ബോണസ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് വഴി ജോലിയിലെത്തിയ താത്കാലിക ജീവനക്കാരുടെ ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6,250 രൂപയാക്കി. സ്വീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ വീതവും ബോണസ് നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!