വിതരണക്കാർക്ക് കൈമാറാൻ ട്രെയിനിൽ കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട് :ആറ് കിലോയിലേറെ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി പിടിയിലായി. കോഴിക്കോട് എക്സൈസ് റേഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂൺ പിടിയിലായത്.ഇന്നലെ കോഴിക്കോട് എക്സൈസ് റേഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ എക്സൈസിന്റെ കസ്റ്റഡിയിൽ ആവുന്നത്.

 

സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽആറ് പൊതികളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.കസ്റ്റഡിയിലെടുത്ത ഇവരെ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നുംനേരത്തെയും നിരവധി തവണ കോഴിക്കോട് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്ന് എക്സൈസിന് വ്യക്തമായിട്ടുണ്ട്.

 

ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ്പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ കഞ്ചാവ് എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം ലഭിക്കും എന്നാണ് ഇവർ എക്സൈസിന് നൽകിയ മൊഴി. കൂടാതെ ഇവർ കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെ കുറിച്ചുള്ള വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.ഇത് കേന്ദ്രീകരിച്ചും വരുൺ ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് എക്സൈസ്റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു.

 

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ലാദൻ,പ്രിവൻറ്റീവ് ഓഫീസർ എം റെജി,പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് .ആർ രശ്മി ,സിവിൽ എക്സൈസ്  ഓഫീസർമാരായ അനുരാജ്, ഹിതിൻദാസ് ഡബ്ലിയു സി ഇ ഒ അജല്ല്യഎന്നിവർ നേതൃത്വം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!