ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനം പിൻവലിക്കണം :CoRWA ബത്തേരി താലൂക്ക് കൺവെൻഷൻ.

കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം പിൻവലിക്കണമെന്ന് CoRWA ( കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

വയനാട്ടിലെ പ്രധാന നഗരമായ സുൽത്താൻ ബത്തേരി രാത്രി യാത്രാ നിരോധനത്തിനു ശേഷം അനുദിനം മരിച്ചു കൊണ്ടിരിക്കുകയാണ്, കേരള കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ NH 766 ലെ യാത്രാ നിരോധനം വഴി വലിയ വികസന മുരടിപ്പാണ് ബത്തേരിക്ക് നേരിടേണ്ടിവന്നത്.

 

മാറിമാറി വന്ന സർക്കാരുകളും ഭരണാധികാരികളും ഈ വിഷയത്തിൽ മുഖം തിരിക്കുന്ന സമീപനത്തിൽ മാറ്റം ഉണ്ടാവണം. റസിഡൻസ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോർവയുടെ ബത്തേരി താലൂക്ക് കമ്മിറ്റി രൂപീകരണ കൺവെൻഷനിലാണ് NH 766 സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

 

ബത്തേരി ഹോട്ടൽ വിൽട്ടൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ CoRWA സംസ്ഥാന സെക്രട്ടറി കെ പി മുരളീധരൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആർ അനിൽകുമാർ, വയനാട് ജില്ലാ പ്രസിഡണ്ട് എൻ കെ ശശി, ജില്ല എക്സി. മെമ്പർ സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!