ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ വയനാട് പോലീസ് രക്ഷപ്പെടുത്തി

കൽപ്പറ്റ:ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്.

ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്‌മാൻ, സി.പി.ഒ അരുണ്‍ജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടൻ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടെ പോലീസുകാർ ഫോണിലൂടെ യുവാവുമായി സംസാരിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നതിനാൽ പിൻവാതിൽ വഴി അകത്ത് പ്രവേശിച്ച പോലീസ് സംഘം യുവാവിനോട് സംസാരിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു.

തുടർന്ന് അപകടകരമായ സാഹചര്യം ഒഴിവാക്കി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ആവശ്യമായ വൈദ്യസഹായത്തിനായി കൈനാട്ടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.ഓരോ ജീവനും മൂല്യമുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!