അർദ്ധ രാത്രി ഓട്ടോ തടഞ്ഞു നിർത്തി കവർച്ച ചെയ്ത സംഭവം ഒരാൾ പിടിയിൽ 

മാനന്തവാടി:അർദ്ധ രാത്രിയിൽ ഓട്ടോ തടഞ്ഞ് ഡ്രൈവറെ മർദിച്ച് കൈവശമുണ്ടായിരുന്ന പണം കവർന്ന കേസിൽ ഒരാൾ പിടിയിൽ. നല്ലൂർനാട്, പായോട്, കാരിയിൽ വീട്ടിൽ അഭിനവ് കെ. സന്തോഷ്‌ (19)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 29.04.2026 ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെ എരുമത്തെരുവിൽ വച്ചാണ് സംഭവം.

 

സ്‌കൂട്ടറിലെത്തിയ അഭിനവും സുഹൃത്തും ഓട്ടോ തടഞ്ഞു നിർത്തി പരാതിക്കാരനെ മർദിച്ച് കൈവശമുണ്ടായിരുന്ന 6500 രൂപ കവർന്നെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ പി റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ.സിൻഷയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *