ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണം; വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാർ

തിരുവനന്തപുരം:: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍നിന്നും പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ കണ്ടെത്തി മൂന്ന് ആഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ ഭരണസെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്. ഇതിനു പുറമേ പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നേക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞ ഒരാഴ്ചയായി കിട്ടുന്ന പരാതികളില്‍ ഏറെയും കേരള പബ്ലിക് സര്‍വീസ് കമ്മിഷന് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഈ പരാതികളെല്ലാം പ്രത്യേക കെട്ടാക്കി സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് ഇവ കൈമാറും. ഇത്തരം പരാതി പിഎസ്‌സിക്കു തന്നെ കൈമാറുന്ന പഴയ രീതി തുടരേണ്ടതില്ലെന്നാണ് തീരുമാനം. പിഎസ്‌സിക്കു നേരിട്ടു ലഭിക്കുന്ന പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ പിഎസ്‌സിയില്‍ പരാതിയുമായി എത്തുന്നവരോട് അത് പെട്ടിയില്‍ ഇടാനാണു പറയുന്നത്. ഈ പരാതികളില്‍ തുടര്‍ നടപടികളുമില്ല. ഇമെയില്‍ വഴി പരാതി നല്‍കിയാല്‍ മറുപടി പോലും കിട്ടില്ല. 5 വര്‍ഷമായി ഇതാണ് സ്ഥിതി.

_


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *