കുറ്റിപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു  

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂർ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന് വിളിക്കുന്ന സതീഷ് (49) ആണ് ഇന്ന് (ബുധൻ, ഓഗസ്റ്റ് 19) പുലർച്ചെ മരണപ്പെട്ടത്. അപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായ തുടർനടപടികൾക്ക് ശേഷം മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!