മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കോളേജ് ഗസ്റ്റ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ വലയിലായി. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകനും മോങ്ങം സ്വദേശിയുമായ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് മലപ്പുറത്ത് അറസ്റ്റിലായത്.

 

കഴിഞ്ഞ മൂന്ന് വർഷമായി സുഹൈൽ ഈ കോളേജിൽ ജോലി ചെയ്തുവരികയായിരുന്നു. സുഹൈൽ വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

 

കേസിൽ സുബ്രഹ്മണ്യനാണ് ആദ്യം കഞ്ചാവും എംഡിഎംഎയുമായി പിടിയിലാകുന്നത്. ഇയാളുടെ ഫോൺ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതോടെയാണ് അധ്യാപകനായ സുഹൈലിലേക്ക് അന്വേഷണം നീണ്ടത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!