തെരുവുനായ്ക്കൾക്ക് റാബിസ് വാക്സിനേഷന്‍

പൊഴുതന ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ തെരുവുനായ്ക്കൾക്കും കമ്യൂണിറ്റി നായ്ക്കൾക്കുമായി പ്രത്യേക പേവിഷബാധ വിരുദ്ധ വാക്‌സിനേഷൻ (റാബിസ് വാക്സിനേഷന്‍) യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്ന്, നാല് തിയതികളിലാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്.

 

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരക രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പേവിഷബാധ. പ്രധാനമായും നായ്ക്കളുടെ കടിയിലൂടെയാണ് ഇത് പകരുന്നത്. പ്രദേശത്ത് പേവിഷബാധ പൂർണ്ണമായും നിയന്ത്രിക്കുന്നതിന് വളർത്തു നായ്ക്കൾക്കൊപ്പം തെരുവ്-ക മ്യൂണിറ്റി നായ്ക്കൾക്കും വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമായതിനാലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

 

പ്രദേശത്തുള്ള തെരുവുനായ്ക്കളെയും കമ്യൂണിറ്റി നായ്ക്കളെയും കണ്ടെത്തി വാക്‌സിനേഷൻ ടീമിന് മുന്നിലെത്തിക്കാൻ പൂർണ പിന്തുണ നൽകണമെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!