ബസിൽ കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ പിടികൂടി

തോൽപ്പെട്ടി:ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് ) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് മൈസൂർ-പാലക്കാട് കെഎസ്ആർടിസി ബസ്സിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

 

പഞ്ചാബ് ഗുർദാസ്പൂർ കാലന്നൂർ സ്വദേശി മോഹല്ലദാഗർ വീട്ടിൽ നരേഷ് കുമാർ (32) എന്നയാളെയാണ് അറസ്റ്റ്ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ചാൾസ്കുട്ടി.ടി.ഇ , സിവിൽ എക്സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ.റ്റി.പി, ചന്ദ്രൻ.പി.കെ, രാജേഷ്.എം.ജി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!